എംവി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

കണ്ണൂര്‍: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗുരുതരാവസ്ഥയില്‍ ഐസിയയുവില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പരുരോഗതി. കോവിഡ് ന്യൂമോണിയ ആയതിനാല്‍ കടുത്ത ജാഗ്രത തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ വി-പാപ്പ് വെന്റിലേറ്റരിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തെ ആരോഗ്യ പുരോഗതി ഏറെ പ്രധാനമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

തിരുവനന്തപുരത്തുനിന്നെത്തിയ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദ്ധരായ ഡോ. സന്തോഷ്‌കുമാര്‍ എസ്.എസ്, ഡോ. അനില്‍ സത്യദാസ് എന്നിവര്‍ പരിയാരത്തെ മെഡിക്കല്‍ സംഘത്തിനൊപ്പം ജയരാജനെ പരിശോധിക്കുകയുണ്ടായി. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലും അവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്‌പെഷലിസറ്റ് ഡോ. രാം സുബ്രമണ്യവുമായി ഡോക്ടര്‍മാര്‍ ചര്‍ച്ചനടത്തി. കണ്ണൂര്‍ ഡെിക്കല്‍ കോളേജ് പ്രിന്‍സിപ്പലും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. കെഎം കുര്യാക്കോസ് ,ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപ് ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദ്ധരായ ഡോ. സന്തോഷ്, ,ഡോ.അനില്‍ സത്യദാസ് എന്നിവരാണ് ജയരാജന്റെ ആരോഗ്യ സ്ഥിതി ചര്‍ച്ച ചെയ്തത്. നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുള്‍പ്പടെ ചികിത്സയില്‍ ക്രമീകരണങ്ങള്‍ വരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍,രോഗ്യമന്ത്രി കെകെ ശൈലജ, എന്നിവര്‍ ആശുപത്രി അധികൃതരെ വിളിച്ച് ജയരാജന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കല്‍ സംഘം രണ്ടുദിവസം കൂടി ആശുപത്രിയില്‍ തങ്ങുമെന്നും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →