കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരം മാറ്റി വച്ചു.കേസിലെ എട്ടാം പ്രതി നടന് ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതാണ് കാരണം. ബുധനാഴ്ച വിസ്തരിക്കാന്‍ വച്ചിരുന്ന സാക്ഷികളോട് മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയാണ് വ്യാഴാഴ്ച വിസ്തരിക്കേണ്ടത്. അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്ക മാറ്റി വയ്ക്കാന്‍ പ്രതിഭാഗം നല്കിയ അപേക്ഷ നാളെ പരിഗണിക്കും.
അഭിഭാഷകന് കോവിഡ്: നടിയെ ആക്രമിച്ച കേസ് വിസ്താരം മാറ്റിവച്ചു
