പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ അറിയാം

ന്യൂഡല്‍ഹി: ജൂണില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക്, പി ചിദംബരം എന്നിവര്‍ യോഗത്തില്‍ വെച്ച് ഉടനടി സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനാണ് ജൂണിലേക്ക് നീട്ടിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →