പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ജൂണ്‍ മാസത്തെ സൗജന്യ അരി വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പാലക്കാട് ജില്ലയില്‍ പുരോഗമിക്കുന്നു. എഎവൈ, മുന്‍ഗണനാ കാര്‍ഡുകളിലെ ഓരോ വ്യക്തിക്കും അഞ്ചു കിലോഗ്രാം വീതം അരിയാണ് സൗജന്യമായി നല്‍കുന്നത്. ഇതോടൊപ്പം പയര്‍ ഇനങ്ങളും സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ കടലയാണ് ഇങ്ങനെ നല്‍കുന്നത്.ജൂണ്‍ 20 മുതല്‍ ജില്ലയിലെ റേഷന്‍ കടകള്‍ വഴി പിഎംജികെവൈ പ്രകാരമുള്ള സൗജന്യ അരിയുടേയും കടലയുടേയും വിതരണം ആരംഭിക്കും. ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഒലവക്കോട് ഗോഡൗണില്‍ നിന്നാണ് സിവില്‍ സപ്ലൈസ് വകുപ്പു വഴി ജില്ലയിലെ റേഷന്‍ കടകളിലേക്ക് അരി എത്തിക്കുന്നത്. കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയ ശേഷം 18606 മെട്രിക് ടണ്‍ അരിയാണ് എഫ്സിഐ ജില്ലയില്‍ പിഎംജികെവൈ വഴിയുള്ള വിതരണത്തിനായി നല്‍കിയിട്ടുളളത്. പാലക്കാട് ജില്ലയില്‍ എഎവൈ വിഭാഗത്തില്‍ 48,364 കാര്‍ഡുകളും മുന്‍ഗണനാ വിഭാഗത്തില്‍ 3,09,424 കാര്‍ഡുകളുമാണുള്ളത്. മെയ് മാസത്തില്‍ എഎവൈ വിഭാഗത്തില്‍ 9,01,252 കിലോഗ്രാം അരിയും മുന്‍ഗണനാ വിഭാഗത്തില്‍ 61,34,203 കിലോഗ്രാം അരിയുമാണ് വിതരണം ചെയ്തത്.
പാലക്കാട് ജില്ലയില്‍ ജൂണ്‍ മാസത്തെ പിഎംജികെവൈ അരി വിതരണത്തിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം Read More