ബാഗ്ദാദില്‍ കുഴഞ്ഞ് വീണ ആള്‍ ചാവേറായി പൊട്ടിത്തെറിച്ചു: 32 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വയറില്‍ ബോംബ് ഘടിപ്പിച്ച ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട് സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി.ബാഗ്ദാദിലെ തയാറാന്‍ സ്‌ക്വയറിലാണ് ആക്രമണമുണ്ടായത്. ഇറാഖില്‍ മൂന്ന് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണിത്. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തില്‍ 110 ആളുകള്‍ക്ക് പരിക്കേറ്റതായും ആരോഗ്യ പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Share
അഭിപ്രായം എഴുതാം