ന്യൂയോര്‍ക്ക്: ലോകത്തില്‍ കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന യുഎസിന് വന്‍ ഭീഷണിയുമായി ജനിതക മാറ്റം വന്ന കൊവിഡ്.യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നല്‍കി അതിശൈത്യമുള്ള നിലവിലെ കാലാവസ്ഥയില്‍ യുകെ കോവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ് അമേരിക്കയ്ക്ക് നേരെ നടത്തുന്നത്. ആദ്യ നൂറു ദിവസത്തിനിടെ 100 മില്യണ്‍ അമേരിക്കക്കാര്‍ക്ക് കുത്തിവെയ്പ്പ് നടപ്പാക്കാന്‍ കഴിയുമെന്ന നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിഡിസിയുടെ കരുതല്‍ മുന്നറിയിപ്പ്..ഇതിനോടകം 3,91000 കോവിഡ് മരണമാണ് യുഎസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ചോടെ രോഗവ്യാപനം ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് വര്‍ധിപ്പിക്കണം. മാത്രമല്ല, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ശീലമാക്കണം സിഡിഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് ജനതയ്ക്ക് ഭീഷണിയായി ജനിതക മാറ്റം വന്ന കോവിഡ്: മാര്‍ച്ചില്‍ പടര്‍ന്ന് പിടിക്കുമെന്ന് റിപ്പോര്‍ട്ട്
