ക്യാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക വിശീയ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് പരാതി

അമേരിക്ക: അമേരിക്കയിലെ ക്യാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക വിശീയ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ പൊലീസില്‍ പരാതി.
ഡല്‍ഹി കല്‍ക്കാജി പോലീസ് സ്റ്റേഷനില്‍

അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ആണ് പരാതി നൽകിയത്. മറ്റൊരു രാജ്യത്ത് നടന്ന കലാപത്തില്‍ പങ്കെടുത്ത് ദേശീയപതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി .

രാജ്യ ദ്രോഹക്കുറ്റത്തിന് പുറമേ യു.എ.പി.എ നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →