കോണ്‍ഗ്രസിന് ദോഷമായിഭവിച്ച വെല്‍ഫെയര്‍ പാര്‍ട്ടിബന്ധം ബിജെപിക്ക് ഗുണകരമായെന്ന് സിപിഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടായ ഇടങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടായതായി സിപിഎം സംസ്ഥാന കമ്മറ്റിയില്‍ അഭിപ്രായം. ജി്ല്ലാ ഘടകങ്ങളുടെ തെരഞ്ഞെടുപ്പ് അവലോഹനങ്ങള്‍ ക്രോഡീകരിച്ച് സെക്രട്ടറി എ വിജയരാഘവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയിലാണ് ഇക്കാര്യം പലരും ചൂണ്ടി ക്കാണിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിുയുമായുളള കോണ്‍ഗ്രസിന്റെ ബന്ധം ബിജെപിക്ക് ഗുണം ചെയ്തതായും ചര്‍ച്ചയില്‍ അഭിപ്രയായം ഉണ്ടായി. കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെളളം ചേര്‍ത്തെന്ന പ്രതീതി ഉണ്ടായത്. അവരുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിളളലുണ്ടാക്കി. അതിനെ ഉപയോഗിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വളര്‍ച്ചക്കാണ് ബിജെപി ശ്രമിച്ചത്. എങ്കിലും ചില പോക്കറ്റുകളില്‍ മാത്രമേ ബിജെപി മുന്നേറിയുളളുവെന്ന് സിപിഎം വിലയിരുത്തുന്നു.

ആലപ്പുഴ, പത്തനം തിട്ട വയനാട് ജില്ലകളിലെ പ്രാദേശികമായ വിഭാഗിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ സംസ്ഥാന കമ്മറ്റി ജില്ലാ ഘടകങ്ങളോട് നിര്‍ദ്ദേശിക്കും. പന്തളത്ത് ബിജെപി മുന്നേറ്റത്തിന് കോണ്‍ഗ്രസിന്റെ ക്ഷീണം കാരണമായെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയതയും സ്ഥാര്‍നാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും വിനയായെന്നാണ് വിലയിരുത്തല്‍.

കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്റെ വരവ് തിരുവിതാംകൂറില്‍ ഇടതിന് ഗുണം ചെയ്തു. യൂഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടിബന്ധം തുറന്നുകാട്ടാന്‍ നടത്തിയ ഇടപെടലും ക്രൈസ്തവ മേഖലയിലടക്കം ഗുണമായി. മതേതര നിലപാടുയര്‍ത്തിപ്പിടിക്കുന്ന മുസ്ലീം ജന സാമാന്യത്തിന്റെ പിന്തുണയും ലഭിച്ചു. അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കി. അതിനപ്പുറത്തേക്ക വലിയ സ്വാധീനം അവര്‍ക്കുണ്ടാക്കാനായില്ല.

തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായു ബിജെപി നേട്ടമുണ്ടാക്കിയത്. ഈഴവ നായര്‍ വോട്ടുകള്‍ ചില പോക്കറ്റുകളില്‍ ബിജെപിക്ക് നല്ല തോതില്‍ നേടാനായെങ്കിലും മുന്‍ തെരഞ്ഞടുപ്പുകള്‍ നോക്കുമ്പോള്‍ അവര്‍ക്ക് വലിയ രാഷ്ട്രീയ നേട്ടം ഉണ്ടായിട്ടില്ല. വോട്ട് ശതമാന കണക്കില്‍ വലിയ വ്യത്യാസം ഇടത് വലത് മുന്നണികള്‍ തമ്മില്‍ ഇല്ലെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ഇടത് മുന്നണിക്ക് സനേട്ടമുണ്ടാക്കാനായി. സര്‍ക്കാരിന്റെ ജനക്ഷേമ വികസന പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ ഇതില്‍ നിന്ന് പ്രചേദനമുള്‍ക്കൊണ്ട് ശക്ത മാക്കും. മതേതര നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കണമെന്നും ചര്‍ച്ചയില്‍ പലരും ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റി ഇന്ന് അവസാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →