തിരുവനന്തപുരം: 80 വയസ്സുള്ള വയോധികയെ ലൈംഗിക പീഡനത്തിനിര യാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. വഴയില സ്വദേശി പ്രമോദിനെയാണ് (35) പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. 30-12-2020 വൈകീട്ട് വയോധികയുടെ വീട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവില്‍ പോയിരുന്നു.
പേരൂര്‍ക്കട പോലീസ് ഇന്‍സ്പെക്ടര്‍ സൈജുനാഥിൻ്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, സഞ്ജു ജോസഫ്, ജയേഷ്, മോനിഷ്, എ.എസ്.ഐ അനിക്കുട്ടന് നായര്‍, സി.പി.ഒമാരായ അനൂപ്, രജനി കുമാരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
റിമാന്‍ഡ് ചെയ്തു.

