കഞ്ചാവും ഇതര ലഹരി വസ്തുക്കളുമായി യുവതി അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിനുളളില്‍ നിന്നും 29 കിലോ കഞ്ചാവുള്‍പ്പടെയുളള ലഹരി വസ്തുക്കള്‍ പിടിച്ചടുത്തു. 4.5 ലിറ്റര്‍ വാറ്റുചാരായം, 40ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, 1785 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് പിടിച്ചെടുത്ത മറ്റുവസ്തുക്കള്‍. കായംകുളം ചേരാവളളി തയ്യില്‍ തെക്കേതില്‍ നിമ്മി(32) യെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മാവേലിക്കര പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ തോമസ് മകന്‍ ലിജു ഉമ്മന്‍ തോമസ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുളള അന്വേഷണം ഉര്‍ജ്ജിതമാക്കി.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ബിനുകുമാറിന്‍റെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി എ ബേബിയുടെയും നിര്‍ദ്ദേശാനുസരണം മാന്നാര്‍ സിഐ ന്യൂമാന്‍, മാവേലിക്കര എസ്‌ഐ എബി മാത്യു, കെകെ പ്രസാദ് ആലപ്പുഴ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ ഇല്ല്യാസ്, സന്തോഷ് , സിപിഒ മാരായ ഗിരീഷ് ലാല്‍, ഹരികൃഷ്ണന്‍, മുഹമ്മദ്ഷാഫി, ശ്രീകുമാര്‍, മാവേലിക്കര സ്റ്റേഷനിലെ സീനിയര്‍ സിപിഒ മാരായ സിനുവര്‍ഗീസ്. പ്രതാപ് മോനാന്‍, പ്രസന്നകുമാരി, സിപിഒമാരായ മനു, ഗോപകുമാര്‍, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

നിമ്മിയെ കൂടെക്കൂട്ടി യാത്രചെയ്താണ് ലിജു പോലീസ് ചെക്കിംഗില്‍ നിന്ന് രക്ഷപെട്ടിരുന്നത്. നിമ്മിയുടെ ഭര്‍ത്താവ് കായംകുളം സ്വദേശി വിദേശത്താണ് . രണ്ടുവര്‍ഷമായി ഇരുവരും സ്വരചേര്‍ച്ചയില്ലാതെ അകന്ന് കഴിയുകയാണ് . ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വീടെടുത്ത താമസിപ്പിച്ചിരുന്നത്. ലിജു ഉമ്മന്‍റെ ആഢംബരകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →