മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുസ്ലീം ലീഗ് അംഗീകരിച്ചില്ല. കഴിഞ്ഞ തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്ലീം ലീഗിനായിരുന്നതിനാല്‍ തല്‍സ്ഥിതി തുടരണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനിന്നു. ഇതോടെ കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു.
32 അംഗ ജില്ലാ പഞ്ചായത്തില്‍ മുസ്ലീം ലീഗിന് 21 ഉം കോണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണുളളത്. ആനക്കയം ഡിവിഷനിലെ അംഗം കെ.റഫീക്കയെ പ്രസിഡന്റ് സ്ഥാനത്തേക്കും ചോക്കോട് ഡിവിഷനിലെ അംഗം ഇസ്മായേല്‍ മൂത്തേടത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.

