റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: ജീവനക്കാര്‍ കുടിശിക വരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവയ്‌ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന്‌ സുപ്രീം കോടതി. ജസ്‌റ്റീസ്‌മാരായ എസ്‌.കെ കൗള്‍, ദിനേശ്‌ മഹേശ്വരി, ഋഷികേശ്‌ റോയി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ്‌ വിധി. ഗ്രറ്റ്വിറ്റി തടഞ്ഞുവെക്കാനാവില്ലെന്ന 2017ലെ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം വിധിയായിരുന്നില്ല. പ്രത്യേക കേസുമായി ബന്ധപ്പെട്ടുളള ഉത്തരവ്‌ മാത്രമായിരുന്നെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2017ലെ വിധിയെ കിഴ്‌വഴക്കമായി കാണാനാവില്ല. ഗ്രറ്റ്വിറ്റിയില്‍ നിന്ന്‌ വാടക പിഴ പിടിക്കാമെന്ന്‌ 2005ല്‍ സുപ്രീം കോടതിയുടെ മറ്റൊരു വിധി ഉണ്ടായിരുന്നെന്നും മൂന്നംഗ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

സ്‌റ്റീല്‍ അതോരിറ്റി ഓഫ്‌ ഇന്ത്യയിലെ ജീവനക്കാരന്റെ കേസിലാണ്‌ സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്‌. ഒദ്യോഗിക വസതിയില്‍ കൂടുതല്‍ കാലം താമസിച്ചതിന്‌ 1.95 ലക്ഷം രൂപ വാടക ചുമത്തിയിരുന്നു. ഇത്‌ നല്‍കാന്‍ വാടകക്കാരന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ്‌ ഗ്രാറ്റ്വിറ്റിയില്‍ നിന്ന്‌ പിടിച്ചത്‌. ഇതിനെതിരെ ജീവനക്കാരന്‍ ജാര്‍ഖണ്ഡ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഗ്രാറ്റ്വിറ്റിയില്‍ നിന്ന്‌ തുക പിടിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഇത്‌ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച്‌ റദ്ദാക്കിഗ്രാറ്റ്വിറ്റി ഇത്തരത്തില്‍ തടഞ്ഞുവെക്കുന്നതിനെതിരായ നിലപാടാണ്‌ സുപ്രീം കോടതി മുമ്പ്‌ സ്വീകരിച്ചിട്ടുളളത്‌. വിരമിച്ചശേഷവും ഔദ്യോഗിക വസതിയില്‍ താമസിച്ച ജീവനക്കാരന്‍റെ ഗ്രാറ്റ്വിറ്റി തടഞ്ഞുവച്ചപ്പോള്‍ അത്‌ പറ്റില്ലെന്നായിരുന്നു 2017ല്‍ രണ്ടംഗ ബെഞ്ച്‌ വിധിച്ചത്‌. മാത്രമല്ല അധികമായി താമസിച്ച സമയത്തെ വാടക മാത്രമേ ഈടാക്കാവൂ എന്നും പിഴത്തുക ചുമത്തരുതെന്നും അന്ന്‌ വിധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *