കട്ടപ്പന: ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംയുക്ത കര്‍ഷക സംഘം ഐക്യ ദാര്‍ഢ്യസമിതി കട്ടപ്പനയില്‍ പ്രതിഷേധം നത്തി. കട്ടപ്പന വെളളയാംകുടിയില്‍ നടന്ന പ്രതിഷേധ യോഗം കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായ മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറി ടി സി കുര്യന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.
കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണെന്നും ഓരോ അരമണിക്കൂറിലും രാജ്യത്ത് ഓരോ കര്ഷകന് ആത്മഹത്യ ചെയ്യുന്നുവെന്നും മാത്യു ജോര്‍ജ് വ്യക്തമാക്കി. കൃഷിക്കാരനെ ഹാസ്യകഥാപാത്രമാക്കുകയാണ് കേന്ദ്രസര്‍ക്കര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സിപിഐ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജന്കുട്ടി മുതുകളം, സൗത്ത് ലോക്കല്‍കമ്മറ്റി സെക്രട്ടറി കെ.എന്‍ കുമാരന്, എന്‍സി നാരായണന് , സിപിഎം നേതാക്കളായ കെ.കെ കുഞ്ഞുമോന് ,സണ്ണി പാറക്കണ്ടം, ടോമി ജോര്‍ജ്, ജലജാ വിനോദ് എന്നിവര്‍ നേതൃത്വം നല്കി.

