പാരന്റിംഗ് വെബിനാര്‍ സീരീസ്: ഡിസംബര്‍ 19 മുതല്‍

തിരുവനന്തപുരം: പാരന്റിംഗ് അടിസ്ഥാനമാക്കി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന വെബിനാര്‍ സീരീസ് ഇന്ന് (ഡിസംബര്‍ 19) മുതല്‍ ആരംഭിക്കും. ഇന്ന് വൈകിട്ട് 7.30 നും തുടര്‍ന്ന് ഒന്നിടവിട്ട ശനിയാഴ്ചകളില്‍ വൈകിട്ട് ഏഴിനുമാണ് വെബിനാര്‍. വെബിനാറില്‍ പൊതു ജനങ്ങളുടെ സംശയങ്ങള്‍ക്ക് പാരന്റിംഗ് മേഖലയിലെ വിദഗ്ദ്ധര്‍ മറുപടി നല്‍കും. രക്ഷകര്‍ത്തക്കള്‍ക്കുള്ള സംശയങ്ങള്‍ 8281899479 എന്ന വാട്സ്അപ്പ് നമ്പറിലേയ്ക്ക് മുന്‍കൂട്ടി അയയ്ക്കാം. ആദ്യ ദിനം ‘പോസിറ്റീവ് പാരന്റിംഗ്’ എന്ന വിഷയത്തെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ.ടി.വി. അനില്‍ കുമാര്‍ സംസാരിക്കും. തുടര്‍ന്നുള്ള സെക്ഷനുകളില്‍ രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ക്ക് അനുസൃതമായി വിഷയാധിഷ്ഠിതമായിരിക്കും. വനിതാ ശിശു വികസന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും യു ടൂബ് ചാനലിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.  (Youtube/wcd, Facebook/wcd).

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9515/Positive-Parenting;-Webinar-Series.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →