ഭോപ്പാൽ: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്കായി 1600 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യാഴാഴ്ച (17/12/2020) ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശിലെ 35.5 ലക്ഷം കർഷകർക്കാണ് 2020 ലെ വെളളപ്പൊക്കത്തിൽ വിളനാശം ഉണ്ടായത്. ഈ കർഷകർക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വരെ 1.11 കോടി കർഷകർ ‘കിസാൻ കല്യാൺ ‘ എന്ന് പേരിട്ടിട്ടുള്ള കർഷക സഹായ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുൻകാല കോൺഗ്രസ്സ് സർക്കാരുകൾ കർഷകരെ വഞ്ചിക്കുകയായിരുന്നൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.