കൊറോണ: ചൈനയില്‍ മരണം 722 ആയി, മരിച്ചവരില്‍ യുഎസ് പൗരനും ഉള്‍പ്പെടുന്നു

ബെയ്ജിങ് ഫെബ്രുവരി 8: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി. അമേരിക്കന്‍ പൗരനും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ചൈനയില്‍ കൊറോണ മൂലം വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന അറുപതുകാരനായ യുഎസ് പൗരനാണ് മരിച്ചത്. കൊറോണ പടര്‍ന്ന് പിടിച്ച വുഹാനിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഒരോ മരണം കൂടി കണക്കാക്കിയാല്‍ ആകെ മരിച്ചവരുടെ എണ്ണം 725 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 34,000 കടന്നു. 19 വിദേശികള്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →