നിര്‍ഭയ കേസില്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും: കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്ക ശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സുരേഷ് കെയ്ത്ത് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുമെന്ന സൂചനയാണ് വിധി നല്‍കുന്നത്, പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റണമെന്ന നിയമം നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി ഒരിക്കല്‍ തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →