നടിയെ ആക്രമിച്ച കേസ്, കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്‌ഡ്

കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ റെയ്‌ഡ്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ബേക്കൽ പോലീസാണ് എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്.

ചൊവ്വാഴ്ച(01/12/2020) വൈകിട്ട് അഞ്ച് മണിയോടെയയാണ് റെയ്‌ഡ് ആരംഭിച്ചത്. ഈ സമയത്ത് ഗണേഷ് കുമാര്‍ ഓഫീസിലുണ്ടായിരുന്നില്ല. ബേക്കൽ പോലീസിന്റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്‌ഡ് നടത്തിയത്.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിലായ ഗണേഷ് കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ് കുമാറിൻ്റെ വീട്ടിലും റെയ്‌ഡ് നടന്നു. ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാര്‍ സാധാരണയായി താമസിക്കുന്നത്. അതിനാലാണ് ഓഫീസില്‍ പരിശോധന നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →