റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ : മുംബൈ പനവേലിയിൽ റോഡരികിൽ നിർത്തിയിട്ട കാറിനടിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന തെരുവ് നായ്ക്കുട്ടിയെ അകാരണമായി തല്ലിക്കൊന്ന രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.

കാറുടമ ഇരുമ്പു വടി കൊണ്ട് നായ്ക്കുട്ടിയെ മര്‍ദ്ദിച്ച്‌ കൊല്ലുന്ന വീഡിയോ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കേസെടുത്തത്. കാറുടമ നരേന്ദ്ര ഠാക്കൂർ ഇയാളെ സഹായിക്കാനെത്തിയ തൊട്ടടുത്ത ഫ്ലാറ്റിൻ്റെ സെക്ക്യൂരിറ്റി ജീവനക്കാരനായ റാംദൂത്ത തിവാരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കാറിനടിയില്‍ ഉറങ്ങുന്ന നായ്ക്കുട്ടിയെ കണ്ട് പ്രകോപിതനായ കാറുടമ അതിനെ കാറിനടിയില്‍ നിന്ന് വലിച്ച്‌ പുറത്തിട്ട് ഇരുമ്പ് വടികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.

ഈ ക്രൂര കൃത്യത്തിൻ്റെ വീഡിയോ പകര്‍ത്തിയ ചിലർ മൃഗസംരക്ഷണ ത്തിനായുള്ള സന്നദ്ധ നംഘടനയ്ക്ക് കൈമാറുകയായിരുന്നു. സംഘടനാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *