തിരുവനന്തപുരം ജനുവരി 28: സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്കുന്ന പദ്ധതികളുമായി കേരളാ പോലീസ്. ഇതിന്റെ ഭാഗമായി വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട പെട്രോളിംഗ് ടീം ഇനി മുതല്‍ നിരത്തിലെത്തും. പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന കുറിപ്പ് കേരളാ പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് സ്ത്രീ സുരക്ഷയും സ്ത്രീകളുടെ രാത്രികാല യാത്രയുടെ സുരക്ഷയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം നഗരത്തില്‍ നടത്തിയ ‘സുരക്ഷിത’ എന്ന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളും സ്ഥാപിക്കും.

