റിയോ ഡി ജെനെറോ ജനുവരി 28: തെക്കുകിഴക്കന്‍ ബ്രസീലുണ്ടായ പ്രളയത്തില്‍ 58 പേര്‍ മരിക്കുകയും 40,000ത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ 47 പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും 4 പേരെ കാണാതാവുകയും ചെയ്തു. ബെലോ ഹൊറിസോണ്ടയില്‍ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു.
110 വര്‍ഷത്തിനിടെയില്‍ ഈ പ്രദേശത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന റെക്കോര്‍ഡാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയില്‍ പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായി.