യുകെ: സൂപ്പർ മാർക്കറ്റിൽ കയറി യുവതി
ഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ഏകദേശം അഞ്ഞൂറോളം കുപ്പികളാണ് പൊട്ടിച്ചത്.
യുകെയിലെ സ്റ്റീവനേജിലെ അല്‍ദി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഏകദേശം 1,30,000 ഡോളറിനു മേല്‍ വിലയുള്ള മദ്യക്കുപ്പികള്‍ യുവതി പൊട്ടിച്ചെന്ന് അധികൃതര്‍ പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി നൽകിയ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തു.
മദ്യകുപ്പികള്‍ എറിഞ്ഞു പൊട്ടിക്കാന്‍ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

