കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച (01/12/20) റിപോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

വെള്ളിയാഴ്ച (27/11/20) പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ സി യു) തീപിടുത്തമുണ്ടായത്. 11 കോവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ സി യുവില്‍ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →