റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയം ഇനിയുമകലെ , ബ്ലാസ്റ്റേഴ്സിന് സമനില, 90-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ്

November 27, 2020 - 8:55 am

മ​ഡ്ഗാ​വ്: ഐ​എ​സ്‌എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ അ​വ​സാ​നം വ​രെ വി​ജ​യ​ പ്ര​തീ​ക്ഷ നിലനിര്‍ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നെ 2-2ന് ​നോ​ര്‍​ത്ത് ‌ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ല്‍ കുരുക്കി. ആദ്യ പകുതിയിലെ ജാഗ്രത രണ്ടാം പകുതിയിൽ കൈവിട്ടതാണ് ബ്ലാസ്റ്റേഴ്സിനു വിനയായത്.

സീ​സ​ണി​ലെ ആ​ദ്യ ജ​യ​മെ​ന്ന ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്റെ മോ​ഹ​മാ​ണ് 90-ാം മി​നി​റ്റി​ല്‍ ഇദ്രിസ് സൈ​ല നേ​ടി​യ ത​ക​ര്‍​പ്പ​ന്‍ ഗോ​ളി​ല്‍ ത​ക​ര്‍​ന്ന​ത്. ര​ണ്ടു ഗോ​ളി​നു മു​ന്നി​ല്‍​ നി​ന്ന​ ശേ​ഷ​മാ​ണ് നോ​ര്‍​ത്ത്‌ ഈ​സ്റ്റ് മി​ക​ച്ചൊ​രു തി​രി​ച്ചു​വ​ര​വി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ ര​ണ്ടു ഗോ​ളു​ക​ള്‍.

ക​ഴി​ഞ്ഞ ആ​ദ്യ ക​ളി​യി​ല്‍ ഗോ​ള​ടി​ക്കാ​ന്‍ മ​റ​ന്ന ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ത്ത​വ​ണ തു​ട​ക്ക​ത്തി​ലേ വ​ല​കു​ലു​ക്കി.അ​ഞ്ചാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ സി​ഡോ​ന്‍​ച ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​ഗ്ര​ഹി​ച്ച തു​ട​ക്കം ന​ല്‍​കി. 45-ാം മി​നി​റ്റി​ല്‍ പെ​ന​ല്‍​റ്റി വ​ല​യി​ലാ​ക്കി ഗാ​രി ഹൂ​ര്‍​പ്പ​ര്‍ ബ്ലാസ്റ്റേ​ഴ്‌​സി​ന്റെ ലീ​ഡ് ഉ​യ​ര്‍​ത്തി.

51-ാം മി​നി​റ്റി​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി​യ നോ​ര്‍​ത്ത്‌ഈ​സ്റ്റ് പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. ക്വെ​സി അ​പ്പി​യ​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 65-ാം മി​നി​റ്റി​ല്‍ നോ​ര്‍​ത്ത്‌ ഈ​സ്റ്റി​ന് അ​നു​കൂ​ല​മാ​യി പെ​ന​ല്‍​റ്റി ല​ഭി​ച്ചു. എ​ന്നാ​ല്‍ അ​പ്പി​യ​യു​ടെ കി​ക്ക് ബാ​റി​നു മു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്ക്. ഇ​തി​ല്‍ ആ​ശ്വാ​സം ക​ണ്ട് ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ പ്രതീക്ഷ​ക​ളെ​ല്ലാം ത​ക​ര്‍​ത്ത് അ​വ​സാ​ന മി​നി​റ്റി​ല്‍ വീണ്ടും ഗോ​ളെ​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *