പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പിന്തുണ നല്കി ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുളളിടത്ത് ഇഷ്മുളളവരോടൊത്ത് താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയുടെ സമ്മതവും ആഗ്രഹങ്ങളും കണക്കിലെടുത്ത് ഒരു മുതിര്‍ന്ന വ്യക്തിഎന്ന നിലയില്‍ അവള്‍ക്ക് ആഗ്രഹിക്കുന്നിടത്തും അവള്‍ ആഗ്രഹിക്കുന്ന ആരുമായും താമസിക്കാന്‍ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഉണ്ടെന്ന് കോടതി അഭിപ്രയപ്പെട്ടു. ഇഷ്മുളള പുരുഷനെ വിവാഹം കഴിച്ച സ്ത്രീയെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

12.09.2020ല്‍ സ്ത്രീയെ മാതാപിതാക്കളുടെ വീട്ടില്‍ നിന്നും കാണാതായെന്നും ബബ്ലുവെന്ന വ്യക്തിയെ സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോട് സെക്ഷന്‍ 164 പ്രകാരം നടത്തിയ പ്രസ്താവനയില്‍ താന്‍ സ്വന്തം ഇച്ഛാസ്വാതന്ത്ര്യവും ഉടമ്പടിയും അനുസരിച്ചാണ് ബബ്ലുവിനൊപ്പം പോയതെന്നും അവള്‍ അവനെ വിവാഹം കഴിച്ചുവെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബബ്ലുവിനൊപ്പം താമസിക്കാന്‍ അവള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

അവളെ ബബ്ലുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയും നിയമം കയ്യിലെടുക്കുകയോ സ്ത്രീയേയോ ബബ്ലുവിനേയോ ഭീഷണിപ്പെടുത്തരുതെന്നും ഹര്‍ജിക്കാരോടും സ്ത്രീയുടെ മാതാപിതാക്കളോടും ഉപദേശിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സ്ത്രീയും ബബ്ലുവും താമസിക്കുന്ന ഇടത്തിലെ പോലീസ് സ്‌റ്റേഷനിലെ ബീറ്റ് കോണ്‍സ്റ്റബിളിന്‍റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ഇവര്‍ക്ക് നല്‍കാനും ആവശ്യമെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പടാനും കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →