കനത്തമഴ തുടരുന്നു. തമിഴ്‌നാട് ആശങ്കയില്‍

ചെന്നൈ: ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്തമഴ തുടരുന്നു. ചെമ്പ്രപ്പാക്കം റിസര്‍വോയര്‍ കനത്ത മഴയില്‍ നിറഞ്ഞ് കവിയുന്നതിനാല്‍ തുറന്നുവിടാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസാണ് ചെമ്പ്രപ്പാക്കം തടാകം. 1000 ചതുരശ്ര അടി ജലമാണ് പുറത്തേക്ക് വിടുക. 2015ല്‍ നഗരത്തിലെ വെളളപ്പൊക്കത്തിന് പ്രധാന കാരണം റിസര്‍വോയറിന്റെ ഷട്ടര്‍ തുറന്നതായിരുന്നു.

22 അടിയില്‍കൂടുതല്‍ ജലനിരപ്പുയര്‍ന്നാല്‍ തടാകത്തില്‍ നിന്ന് വെളളം തുറന്നുവിടുമെന്നാണ് അറിയിപ്പ്. തടാകത്തിന്റെ ആകെ സംഭരണ ശേഷി 24 അടിയാണ്. നഗരത്തിലെ അടയാര്‍ നദിക്ക് സമീപമുളള ചേരി പ്രദേശങ്ങളടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. വെളളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക.ആളന്തൂര്‍,വത്സരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം. സെയ്താപ്പേട്ടില്‍ നിന്നും 150 ഓളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോട്ടൂര്‍ പ്രദേശത്തെ ചേരി പ്രദേശത്തുനിന്ന് തീരത്തിന് തൊട്ടടുത്തുകഴിയുന്ന മുപ്പതോളം പേരെയും മാറ്റി പാര്‍പ്പിച്ചു.

77 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് ചെന്നൈ നഗരത്തില്‍ മാത്രം ഉളളത്. തെയ്‌നാംപേട്ട് ,അഡയാര്‍,കോടാംപാക്കം എന്നീ പ്രദേശങ്ങളില്‍ നിന്നായി 300ഓളം പേരെ ഇവിടേക്കെത്തിച്ചിട്ടുണ്ട് ചെമ്പരമ്പാക്കം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരം ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍ ജില്ലയില്‍ നിന്ന് രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 2015 ലെ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കനത്ത ജാഗ്രതയിലാണ്.

പൂണ്ടി ,ചോലവാരം, റെഡ്ഹില്‍സ്, ചെമ്പരാമ്പാക്കം എന്നീ റിസര്‍വോയറുകളിലെ ജലനിര്പ്പ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.കൃത്യമായി വെളളം പുറത്തുപോകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ 21 ന് രൂപപ്പെട്ട നിവാര്‍ ചുഴലിക്കാറ്റായി മാറിയത് കരയില്‍ തൊടുമ്പോള്‍ മണിക്കൂറില്‍ 120-145 കിലോമീറ്റര്‍ വരെയായി വേഗം കുറയും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →