വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ ജനുവരി 23: വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

കായലില്‍ ചാടിയ യാത്രക്കാരെ ജലാഗതഗതവകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. കുമരകത്ത് നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് ഹൗസ് ബോട്ടാണ് അഗ്നിക്കിരയായത്. പാചക വാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →