റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: നവംബര്‍ 16 മുതല്‍ 9-12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള മുന്‍ തീരുമാനം മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍. മാതാപിതാക്കളുമായും സ്‌കൂള്‍ ഭരണകൂടങ്ങളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നവംബര്‍ 16 മുതല്‍ 9-12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ആരോഗ്യ വിദഗ്ധരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ 2 മുതല്‍ സയന്‍സ്, ടെക്‌നിക്കല്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്കുമായി കോളേജുകള്‍ വീണ്ടും തുറക്കും.

അതിനിടെ, രാജ്യത്ത് മഹാമാരി മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രമേണ തുറന്നു തുടങ്ങി. ആന്ധ്രാപ്രദേശിലെ 9, 10 ക്ലാസുകള്‍ക്കായി ഈ മാസം ആദ്യം സ്‌കൂളുകള്‍ തുറന്നിരുന്നു. ഉത്തരാഖണ്ഡും പഞ്ചാബും മുതിര്‍ന്ന കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഒക്ടോബര്‍ ആദ്യം ത്രിപുരയില്‍ ഓപ്പണ്‍ എയര്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *