യാത്രാ വിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് ഭരണകൂടം സമ്മതിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം

ടെഹ്റാന്‍ ജനുവരി 13: യുക്രൈനിന്റെ യാത്രാ വിമാനം ഇറാന്‍ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം സമ്മതിച്ചതോടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിമാനപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ ഭൂരിഭാഗവും ഇറാന്‍ പൗരന്മാര്‍ തന്നെയാണ്. സ്വന്തം പൗരന്മാര്‍ക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കില്‍ പിന്നെ ആര്‍ക്ക് സുരക്ഷ നല്‍കാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.

ടെഹ്റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച പറന്നുയര്‍ന്ന യുക്രൈന്‍ വിമാനം പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാഖില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. അമേരിക്ക തിരിച്ചടി ച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

മണിക്കൂറുകള്‍ക്കകം ഇറാന്‍ തന്നെ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു. അമേരിക്കയുടെ പ്രത്യാക്രമണമാണെന്ന് കരുതി അറിയാതെയാണ് വിമാനത്തിന് നേരെ വെടിയുതിര്‍ത്തതെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ഹസ്സന്‍ സലാമി തുറന്ന് സമ്മതിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനെതിരെ വന്‍ ജനരോക്ഷമാണ് ഇറാനിലുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →