പൗരത്വ നിയമഭേദഗതി: കൊല്‍ക്കത്തയില്‍ മോദിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം

കൊല്‍ക്കത്ത ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. മോദിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളിലായി കൊല്‍ക്കത്തയില്‍ മോദി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളാണ് കൊല്‍ക്കത്തയില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ മാത്രമല്ല കേന്ദ്രങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവും പിബി അംഗവുമായ ബിമല്‍ ബോസ് അറിയിച്ചു.

പൗരത്വ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെ ഗുവാഹത്തി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനമാണ് മോദി റദ്ദാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →