ജെഎന്‍യു ആക്രമണം: മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി ജനുവരി 9: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും ക്യാമ്പസിനകത്തുനിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല.

മുഖംമൂടി ധരിച്ച് ക്യാമ്പസില്‍ കയറിയവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അടക്കം അക്രമിച്ചു. സംഘത്തില്‍ സ്ത്രീകളുമുണ്ട്. തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →