കളളനോട്ടടിച്ച്‌ വിതരണം , ബംഗളൂരുവില്‍ ഒരു കുടംബം മുഴുവനും അസ്‌റ്റില്‍

മംഗളൂരു: കോവിഡ്‌ ലോക്ക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ കളളനോട്ടടിച്ച്‌ സൂക്ഷിച്ച്‌ വിതരണം ചെയ്‌ത ബംഗളൂരുവിലെ ഒരു കുടുംബത്തെ സക്ലേഷ്‌ പുരത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എ.അജയ്‌ , ഭാര്യ ജി.ശാന്തകുമാരി, മകന്‍ തോമസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍ നിന്ന്‌ 2000, 500,200 എന്നിങ്ങനെ 5.72 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും, 1.52 ലക്ഷം രൂപയുടെ ശരിയായ നോട്ടുകളും പിടികൂടി. കമ്പ്യൂട്ടര്‍,സ്‌കാനര്‍,പ്രിന്‍റര്‍ തുടങ്ങിയുളള സാമഗ്രികളും കണ്ടെത്തി.

സക്ലേഷ്‌ പുരത്തെ ഹോട്ടലില്‍ ആഹാരം കഴിച്ചശേഷം നല്‍കിയ നോട്ടില്‍ സംശയം തോന്നിയ ഉടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സബ്‌ ഇന്‍സ്‌പെക്ടര്‍ ഭാരതി രായണ്ണ ഗൗഡ, എഎസ്‌ഐ രംഗസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ്‌ സംഘം ഇവരെ കസ്‌റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കുടുംബം കുറ്റം ഏറ്റെടുത്തതായി പോലീസ്‌ പറഞ്ഞു.

വാടകയ്‌ക്കെടുത്ത കാറില്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലും സംസ്ഥാനത്തിന്‌ പുറത്തുംസഞ്ചരിച്ച്‌ സാധനങ്ങള്‍ വാങ്ങി കളളനോട്ട്‌ ചെലവാക്കുകയാണ്‌ കുടുംബം ചെയ്‌തിരുന്നത്‌. 500 നും ആയിരത്തിനുമിടയില്‍ സാധനങ്ങള്‍ വാങ്ങി 2000രൂപയുടെ നോട്ട്‌ നല്‍കും. 500 ല്‍ താഴെ വിലയുള്ളതിന് 500 രൂപ നല്‍കും. 100 ന്‌ വാങ്ങി 200 രൂപ കൈമാറും. ഇങ്ങനെ ഓരോ ടൗണിലും വിവധ കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി ശരിയായ നോട്ടുകള്‍ ബാക്കി ലഭ്യമാക്കുന്നതാണ്‌ ഇവരുടെ രീതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →