കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ബിനീഷിൻ്റെ പിതാവ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള.

സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുന്നുവെന്ന വാര്‍ത്തക്കെതിരേയാണ് സിപിഎം രംഗത്തു വന്നത്. ബിനീഷിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടും.ഒഴിവാക്കുന്നതും അവധി എടുത്ത് മാറി നില്‍ക്കുന്നതും അടക്കമുള്ള നിര്‍ദ്ദേശങ്ങൾ പാർട്ടി ചിന്തിക്കുന്നില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →