വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ബൈഡനാണ് നേരിയ മുന്‍തൂക്കം. ഉറച്ച റിപ്പബ്ലിക്കൻ കോട്ടകളിൽ പോലും ബൈഡൻ മുന്നിട്ടു നിൽക്കുകയാണെങ്കിലും അന്തിമ ഫലം എന്താകും എന്ന കാര്യത്തിൽ വ്യക്തത വരാൻ അവസാന നിമിഷം വരെ കാത്തിരിക്കണം എന്നതാണ് അമേരിക്കയിൽ നിന്നുമുളള റിപ്പോർട്ടുകൾ.
ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 3/11/2020 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ്ങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്.

