സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം: എംഎല്‍എ മുഖ്താര്‍ അന്‍സാരിയുടെ ഹോട്ടല്‍ പൊളിച്ച് മാറ്റി യുപി സര്‍ക്കാര്‍

ലക്നൗ: സര്‍ക്കാര്‍ ഭൂമി കയ്യേറി എംഎല്‍എ നിര്‍മ്മിച്ച എംഎല്‍എ മുഖ്താര്‍ അന്‍സാരിയുടെ ഹോട്ടല്‍ പൊളിച്ച് മാറ്റി യുപി സര്‍ക്കാര്‍.ഗാസിപൂര്‍ ജില്ലയിലെ മുഖ്താര്‍ അന്‍സാരിയുടെ ഭാര്യയുടെയും മക്കളുടെയും ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ഹോട്ടലിന്റെ ഒന്നാം നില നിര്‍മ്മിക്കുന്നതിന് അന്‍സാരി അനുമതി നേടിയിട്ടില്ലെന്നും ഗാസിപ്പൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. അതേസമയം സഹോദരന്‍ മുഖ്താര്‍ അന്‍സാരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും ഗാസിപ്പൂര്‍ എംപി അഫ്‌സല്‍ അന്‍സാരി പറഞ്ഞു.

മൗ മണ്ഡലത്തിലെ എംഎല്‍എയാണ് മുഖ്താര്‍ അന്‍സാരി. പൊളിച്ചുമാറ്റാനുള്ള ചെലവ് എംഎല്‍എയില്‍ നിന്ന് ഈടാക്കും. കുറ്റവാളികള്‍ കുറ്റകൃത്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇതുപോലുള്ള കടുത്ത നടപടികള്‍ നേരിടേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവനായ മുഖ്താര്‍ അന്‍സാരി പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →