ന്യൂഡല്‍ഹി ജനുവരി 2: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം തൊണ്ണൂറാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ശൈത്യക്കാല സെമസ്റ്ററുകള്‍ക്കുള്ള വിദ്യാര്‍ത്ഥി രജിസ്ട്രേഷന്‍ ബഹിഷ്ക്കരിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ജെഎന്‍യു കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് ഇപ്പോള്‍ സാക്ഷിയാകുന്നത്.
പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് ഒക്ടോബര്‍ മൂന്നിന് സര്‍വ്വകലാശാല പുറത്ത് വിട്ടത് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി.