ചങ്ങനാശേരി: കിണറ്റില്‍ വീണ വീട്ടമ്മയെ അയല്‍വാസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപെടുത്താനായി. വീടിന് മുന്നിലെ 25 അടി താഴ്ച വരുന്ന കിണറ്റില്‍ വീണുപോയ ഇന്‍ഡസ്റ്റ്യല്‍ നഗര്‍ പുതുപ്പറമ്പില്‍ വത്സമ്മ (60) ആണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസി പത്തടിയോളം ഉയരമുളള വെളളത്തില്‍ ഇറങ്ങി വീട്ടമ്മയെ താങ്ങിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. മുകളിലേക്ക് കയറുവാന്‍ കഴിയാത്തതിനാല്‍ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി. സേനാംഗമായ നോബിന്‍ വര്‍ഗീസ് കിണറ്റിലിറങ്ങി വലയുപയോഗിച്ച് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ അവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂഓഫീസര്‍ മുഹമ്മദ് താഹ, ഓഫീസര്‍മാരായ നൗഫല്‍, ജിയോ, മനു, ബിന്റു ആന്റണി, എസ്ടി ഷിബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

