കോലാലംപൂർ: മുഹമ്മദ് നബിയുടെ കാർടൂണിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ഉരസലിനിടെ കൂടുതൽ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തു വന്നു. മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാഴാഴ്ച (29/10/20)യാണ് മലേഷ്യൻ മുൻ പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ ട്വിറ്റർ ഹാൻഡിലൂടെ വിവാദ പ്രസ്താവന നടത്തിയത്.
ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷമായ പരാമർശങ്ങളും മുൻ മലേഷ്യൻ പ്രധാനമന്ത്രി നടത്തി.
‘മറ്റുള്ളവരെ ബഹുമാനിക്കുക’ എന്ന വാചകത്തോടെയാണ് അദ്ദേഹം ട്വീറ്റ് ആരംഭിച്ചതെങ്കിലും ഫ്രഞ്ച് അധ്യാപകനെ യുവാക്കൾ വധിച്ചത് അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
ഫ്രഞ്ച് നഗരമായ നൈസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അക്രമികൾ കൊന്ന വ്യാഴാഴ്ച തന്നെയാണ് മഹാതിർ മുഹമ്മദിന്റെ ട്വീറ്റുകൾ വന്നത്.

