മൃദുല മുരളി വിവാഹിതയായി

കൊച്ചി: പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയന്‍ നടി മൃദുല മുരളിയുടെ കഴുത്തിൽ താലി ചാര്‍ത്തി. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം.

രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചു. ഭാവന, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ നടന്ന താരത്തിന്റെ വിവാഹ നിശ്ചയത്തിൽ സിനിമ രംഗത്തുള്ള മിക്ക സുഹൃത്തുക്കളും എത്തിയിരുന്നു. റെഡ് ചില്ലീസ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല, ശിഖാമണി എന്നീ സിനിമകളില്‍ മാത്രമല്ല ബോളിവുഡ് ചിത്രം രാഗ്‌ദേശിലും അഭിനയിച്ചിട്ടുണ്ട് മൃദുല മുരളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →