ഫ്രാൻസിനെതിരെ പ്രതിഷേധവുമായി ബംഗ്ലാദേശിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി

ധാക്ക: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ച ഫ്രാൻസിൻ്റെ നടപടിയെ അപലപിച്ച് തീവ്ര ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ കൂറ്റൻ പ്രതിഷേധ പ്രകടനം.

ധാക്കയിൽ ചൊവ്വാഴ്ച (27/10/20) നടന്ന റാലിയിൽ പതിനായിരത്തോളം പേർ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബംഗ്ലാദേശിൽ ഇസ്ലാമിക നിയമം കൊണ്ടുവരണമെന്ന് വാദിക്കുന്ന ഇസ്‌ലാമി അൻഡോലോൺ ആണ് റാലി നടത്തിയത്.

ഫ്രഞ്ച് ഉൽ‌പന്നങ്ങൾ ബഹിഷ്കരിക്കുക എന്നതായിരുന്നു റാലിയിലെ പ്രധാന മുദ്രാവാക്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →