രാഷ്ട്രപതി ജനങ്ങൾക്ക് ദസറ ആശംസകള്‍ നേര്‍ന്നു

ന്യൂ ഡെൽഹി: ദസറയുടെ തലേനാള്‍  രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തന്റെ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
 

”ദസറയുടെ ശുഭാവസരത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സഹപൗരന്മാര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകളും മംഗളാശംസകളും നേരുന്നു”വെന്ന് ഒരു സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
 

“തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമാണ് ഈ ആഘോഷം പ്രതീകവല്‍ക്കരിക്കുന്നത്. ഇന്ത്യയിലാകെ വിവിധ രൂപത്തില്‍ ഈ ഉത്സവം ആഘോഷിക്കുന്നുണ്ട്. ഈ ആഘോഷം ഇന്ത്യയുടെ സാംസ്‌ക്കാരിക ഐക്യം ശക്തിപ്പെടുത്തുകയും തിന്മയെ ഒഴിവാക്കികൊണ്ട് നന്മയുടെ വഴി പിന്തുടര്‍ന്ന് നമ്മെ ഒരുമയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മഹാമാരിയുടെ ദോഷഫലങ്ങളില്‍ നിന്ന് ഈ ഉത്സവത്തിന്റെ സന്തോഷവും ആഹ്‌ളാദവും നമ്മെ സംരക്ഷിക്കുകയും നമ്മുടെ രാജ്യവാസികള്‍ക്ക് അഭിവൃദ്ധിയും സമ്പത്തും കൊണ്ടുവരട്ടെ”. രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1667413

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →