റാഞ്ചി ഡിസംബര്‍ 20: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. 16 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ലൂയിസ് മറാണ്ടി, കൃഷിമന്ത്രി രന്ദീര്‍ സിങ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. ഇന്ന് വൈകിട്ടോടെ എക്സിറ്റ് പോള്‍ പുറത്ത് വരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ പ്രതിശേധം ശക്തമായതിനാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാവുമെന്നാണ് വിലയിരുത്തുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം.



