പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.

കോവിഡ്-19 നെതിരായ പോരാട്ടം, അന്താരാഷ്ട്ര മൂല്യ ശ്യംഖലകളുടെ വൈവിധ്യവത്കരണം, സുതാര്യവും വികസനോന്‍മുഖവും നിയമങ്ങളില്‍ അധിഷ്ഠിതവുമായ ആഗോള വ്യാപാര സമ്പ്രദായം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, ലോക വ്യാപാര സംഘടനയുടെ സുപ്രധാനമായ പങ്ക് എന്നിവയടക്കമുള്ള പ്രധാനപ്പെട്ട ആഗോള സംഭവ വികാസകള്‍ ഇരു നേതാക്കളും അവലോകനം ചെയ്തു.

ഈ വിഷയങ്ങളില്‍ പരസ്പരം ബന്ധം പുലര്‍ത്താനും എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വേഗത്തിലാക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →