റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാത്രാസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഡോക്ടർമാരെ പുറത്താക്കി

October 21, 2020 - 3:29 pm

ഉത്തര്‍പ്രദേശ്: ഡോ.മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഡോ.ഒബൈദ് ഹഖ് എന്നിവരെയാണ് പുറത്താക്കിയത്. സ്ഥിരം ഡോക്ടര്‍മാരല്ലാത്ത ഇവർ അവധിയില്‍ പോയതിന് ശേഷം തിരിച്ചെത്തിയപ്പോൾ ഒഴിവ് ഇല്ലാതായി എന്നാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

ഈ ഡോക്ടർമാർ പെൺകുട്ടി ബലാത്സംഗം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്തിരുന്നു. ഇവരുടെ സേവനം അവസാനിപ്പിച്ചതായി കാണിച്ച്‌ ആശുപത്രി അധികൃതർ നോട്ടീസ് നല്‍കി.

ബലാത്സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മെഡിക്കല്‍ ലീഗൽ കേസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയത് ഡോ. ഒബൈദ് ഹഖ് ആയിരുന്നു. ഡോ. മുഹമ്മദ് അസിമുദ്ദീന്‍ മാലിക് സംഭവത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് ഫോറന്‍സിക് പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

ആശുപത്രി വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് ഇവർക്കെതിരേ നടപടി സ്വീകരിച്ചതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. അലിഗഢ് ആശുപത്രി അധികൃതരുടെ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്
ഒരു ഡോക്ടറെയും സസ്‍പെന്‍ഡ് ചെയ്തിട്ടില്ലെന്നാണ് . ആശുപത്രിയിലെ മറ്റു ചില ഡോക്ടര്‍മാരില്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും നിയമിച്ചത്. അവധി കഴിഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചെത്തിയതിനാല്‍ ഒഴിവില്ലെന്നാണ് വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *