പാരിസ് : മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകന് സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ തീരുമാനമെടുത്ത് ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്.
പൊതു ചടങ്ങില്‍വെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 16 നാണ് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടത്. മതനിന്ദാകരമായ കാര്ട്ടൂണുകള് വിദ്യാര്‍ത്ഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയത്.

