കരുതാം ആലപ്പുഴയെ : കരുതലോടെ തൊഴിലിടങ്ങള്‍

പ്രതിരോധ ബോധവത്ക്കരണത്തിന് തുടക്കം

ആലപ്പുഴ : കരുതാം ആലപ്പുഴയെ – കരുതലോടെ തൊഴിലിടങ്ങള്‍ പ്രതിരോധ ബോധവത്ക്കരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. അഞ്ചാലുംകാവ് കടപ്പുറത്തെത്തി മാസ്‌കുകള്‍ വിതരണം ചെയ്താണ് ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ പരിപാടിക്ക് തുടക്കമിട്ടത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയുള്ള മത്സ്യ ബന്ധനവും വിപണനവും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് കൃത്യമായി പാലിക്കാന്‍ തൊഴിലാളികളും കച്ചവടക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മത്സ്യം കരയ്ക്കടുപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ട വിപണന ശൃംഖലയിലെ ആളുകളുടെയും ഇടയിലാണ് ബോധവത്ക്കരണം നടത്തുന്നത്. മത്സ്യ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത്‌നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌കുകള്‍ വിതരണം ചെയ്തു. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8670/Caring-Work-Places.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →