റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഹൈക്കോടതികളും സബോര്‍ഡിനേറ്റ് കോടതികളും പുറപ്പെടുവിക്കുന്ന സ്റ്റേ ഉത്തരവുകള്‍ ആറുമാസത്തിനുള്ളില്‍ അവസാനിക്കുമെന്ന് സുപ്രീംകോടതി. ശരിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ അവ നീട്ടിനല്‍കു. അതിന് കേസ് അസാധാരണമായ സ്വഭാവമുള്ളതാണെന്ന് കാണിക്കണം. സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികളുടെ സ്റ്റേ ഉത്തരവ് ഇത്തരത്തില്‍ നീട്ടി കിട്ടിയില്ലെങ്കില്‍ നടപടികള്‍ ആരംഭിക്കുമെന്നും ജസ്റ്റിസ് റോഹിന്റണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു

ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഏത് കോടതിയും സ്റ്റേ അനുവദിച്ചാലും ആറുമാസത്തിനുള്ളില്‍ സ്വയം കാലഹരണപ്പെടുമെന്ന 2013ലെ സുപ്രീംകോടതി ഉത്തരവില്‍ വ്യക്തതവരുത്തുകയായിരുന്നു ബെഞ്ച്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *