സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ദിശ നിയമം’ പരിഗണനയിലാണെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം ഡിസംബര്‍ 14: സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ദിശ നിയമം’ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കേരളത്തിലെ നിലവിലെ നിയമം കടുത്തതാണ്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി ശക്തമായ നടപടികളിലേക്ക് പോകാന്‍ തീരുമാനിച്ചെന്നും നിയമത്തിന്റെ അഭാവം ഇപ്പോള്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദിശ നിയമത്തിന്റെ സാധ്യത പഠിച്ചശേഷം ആവശ്യമാണെങ്കില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നമുക്ക് ആവശ്യമായ രീതിയില്‍ ഏത് നിയമവും നടപ്പാക്കാവുന്നതെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →