‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ഡിസംബര്‍ 14: ക്രിസ്തുമസ്, പുതുവത്സര വിപണികളില്‍ കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ‘ഓപ്പറേഷന്‍ രുചി’ എന്ന പേരിലാണ് പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടക്കും. 43 ഭക്ഷ്യാസുരക്ഷാ സ്ക്വാഡുകളും ഇതിനായി ഉണ്ടാകും.

Share
അഭിപ്രായം എഴുതാം