ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ശൈത്യകാലത്തും ഉത്സവ സീസണിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്.ആരോഗ്യസംരക്ഷണ സംവിധാനം മികച്ച രീതിയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ മരണം കുറവായിരിക്കുമെന്നും ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. വി.കെ പോള്‍ പറഞ്ഞു.കൊവിഡ് വൈറസിന്റെ പ്രത്യേകത ശൈത്യകാലത്ത് വളരുന്നു എന്നതാണ്. അതിനാല്‍, ശൈത്യകാലത്ത് പകര്‍ച്ചവ്യാധി വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. അതിനാല്‍ ഉത്സവ വേളകളില്‍ ഒരു സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാക്കുന്ന ഒത്തുചേരലുകള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 രോഗികള്‍ രോഗലക്ഷണങ്ങള്‍ വരുന്നതിന് 2-3 ദിവസം മുമ്പ് വൈറസ് മറ്റുളളവരിലേക്ക് എത്തിക്കാന്‍ തുടങ്ങുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാണ്. അത്തരം രോഗികള്‍ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാത്തതിനാല്‍ നിരപരാധികളാണ്. എന്നാലും, ആള്‍കൂട്ടങ്ങളില്‍ പോവുന്നത് അവരുടെ നിരപരാധിത്വം കുറ്റകരമാക്കും-അദ്ദേഹം വിശദീകരിച്ചു.എല്ലാ വൈറല്‍ രോഗങ്ങളും ശൈത്യകാലത്ത് വര്‍ദ്ധിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മിക്ക വൈറസുകളും ഉയര്‍ന്ന താപനിലയില്‍ ഇല്ലാതാവുകയും കുറഞ്ഞ താപനിലയില്‍ പെരുകുകയും ചെയ്യുന്നവയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →